Tuesday, May 22, 2012

തര്‍പ്പണം


മരിച്ചു മരവിച്ച
ഓര്‍മ്മകളുടെ കുഴിമാടത്തില്‍
കുത്തിയിരുന്ന്
സ്വപ്നങ്ങളുടെ ചുടലച്ചാരത്തെ
കൈപിടിയ്ല്‍ വാരിയെടുത്തു
ഒരു തുള്ളി കണ്ണീരും ചേര്‍ത്ത്  
നീ  തര്‍പ്പണം ചെയ്യുക ...
അടുത്ത ജന്മത്തില്‍
അവര്‍ക്ക്ശാപമോക്ഷം തേടുക ..

പുതു ജന്മം തേടുന്ന നിന്റെ 
സുന്ദരസ്വപ്നങ്ങള്‍ക്കായി 
ഒരു പൂങ്കാവനം നിന്നെ 
കാത്തിരിക്കുന്നു .. !
നീ വഴിതെറ്റിയലയു ന്ന
കാനനപാതകളില്‍ 
സുഗന്ധം പരത്തുന്ന  
മലര്‍ മൊട്ടുകളെ കാണുന്നില്ലേ ...?
ഒരു നല്ല പുലരിയെ
സ്വപനം കണ്ടു 
വിരിയാനൊരുങ്ങുന്ന
ഈ മണിമുല്ല മലരുകളെ
നീ അവഗണിക്കുന്നതെന്തേ..?


ഉര്‍വ്വരത


  • എനിക്ക് ദാഹം ..
    അടങ്ങാത്ത ദാഹം
    ഹൃദയത്തിന്റെ നെരിപ്പോടില്‍
    കനലെരിയുന്ന ശബ്ദംഇടയ്ക്കു പൊട്ടിച്ചിതറുന്ന
    അഗ്നി സ്ഫുലിംഗങ്ങള്‍
    കാര്‍മേഘങ്ങള്‍ മേഞ്ഞു
    നടക്കുന്ന ആകാശപുല്‍മേട്ടില്‍
    ആരോ തീക്കൊടുത്തു ..
    ഞെരിഞ്ഞു കത്തുന്ന തീ
    ആരായിരിക്കാം .. ?
    എന്തായിരിക്കാം ..?
    ഒരുപക്ഷെ,   നീദരകന്യകളുടെ
    അമാവാസിച്ചൂടില്‍
    ഞെരിഞ്ഞമര്‍ന്ന വേദനകളാവാം
    വേദനയുടെ നീരാവിയില്‍ വേവുന്ന
    ഹൃദയം  പുകയുന്നതാവം ....!
    എവിടെയോ ഒരു നീറ്റല്‍....
    ഒരാലിംഗനത്തിന്‍  പൊതിഞ്ഞു കെട്ടിയ
    ഉര്‍വ്വരത യുടെ ജഡം..!


Thursday, May 17, 2012

നീ പാടാത്തതെന്തേ..?



















പുലരിയോടോത്തിന്നും കാതോര്‍ത്തിരുന്നു ഞാന്‍
പരിതാപമിയലും നിന്‍  കളകൂജനം 

അറിയില്ലെനിക്കും ഈ പുലരിത്തുടിപ്പിനും 
ചെറുനീലക്കുയിലിന്നു പാടാത്തതെന്തേ..?

ഇണയെപ്പിരിഞ്ഞതിന്‍ വേദനയാലാവാം  
നീ പതിവായിപ്പാടിയതും  പൂങ്കുയിലേ..

അറിയാതെയുതിരുന്ന  കണ്ണുനീര്‍ത്തുള്ളികള്‍ 
നിന്‍ നിറമാര്‍ത്തടത്തില്‍ തടഞ്ഞു വെച്ചു..

ഒരു പാടു ജന്മത്തിന്‍ സഹനം നീയൊരുകൊച്ചു  
ഹൃദയത്തിന്നുള്‍ത്താളില്‍  ഒളിച്ചു വെച്ചൂ

മുറിവേറ്റ ഹൃദയത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
ഉറപൊട്ടിയൊഴുകി നിന്‍ സ്വരരാഗത്തില്‍

എവിടെ നിന്‍ കരുവാളിച്ചയലുന്ന കവിതകള്‍
എവിടെ നിന്‍ കരിമിഴിയിണപ്പൊയ്കകള്‍ ?

ഒരുവേള നിന്‍ ജീവസരണിയിലിണചേരാന്‍ 
ശ്രുതിതാള ലയമേളം വിരുന്നുവന്നോ..?

ഒരു മന്ദഹാസത്തിന്‍ മറവിലൊളിപ്പിച്ച
വ്യഥകളകറ്റുവാന്‍ നീ പഠിച്ചോ ..?

പതിയെയീ മൌനത്തിന്‍ ഇടവേളയിലറിയുന്നു 
നിന്‍ മൃദുശോകഗാനത്തിന്‍ പൊരുളെന്തെന്നും 

അണയുന്ന ദുഖത്തിന്‍ ചുടുചാരം മാറ്റി നീ 
മധുരമനോജ്ഞമായ്‌  പാടുകില്ലേ  

ഇണതേടും കുയിലേ നീ പാടുകില്ലേ ...?

Tuesday, May 15, 2012

അവില്‍


ഒരു പാട് നന്ദി..
പടിപ്പുര വാതില്‍ തുറന്നു തന്നതിന്  

പതിരുകല്ര്‍ന്ന പഴകിയ അവിലേ  
ഉള്ളൂ കയ്യില്‍ ..
അതും പൊതിഞ്ഞു കെട്ടി 
ഒരുപാട് കാലം ഞാനീ
പടിപ്പുരക്കു മുന്നില്‍
വന്നൊളിഞ്ഞു നോക്കിയിരുന്നു 

എന്റെ കളിക്കൂട്ടുകാരനെ 
ഒരുവട്ടം കൂടിയൊന്നു കാണാന്‍
തോളില്‍ തൂങ്ങുന്ന മാറാപ്പില്‍ 
ഉറങ്ങുന്ന അവില്‍പ്പൊതിയുമായി
ഞാന്‍ വന്നു മടങ്ങിയിരുന്നു 

എവിടെയെന്‍ പ്രിയ തോഴന്‍ ?
എവിടെയെന്‍ ഭുവനചന്ദ്രന്‍?
അരമനകള്‍ തോറും
ഞാന്‍ നിനക്കായ്‌ തിരയുന്നു..

ഒടുവില്‍ ഞാന്‍ അറിയുന്നു 
നീയെന്നകതാരിന്നറിയാത്തലങ്ങളില്‍
ഒരു കള്ളക്കണ്ണു നിറയെച്ചിരിയുമായ്
ഒളിച്ചിരിക്കുന്നു 

ഈ അവില്‍ നിനക്കായ്‌
ഞാനവിടെ  നിവേദിക്കുന്നു ..

ഒരു പാട് നന്ദി..
പടിപ്പുര വാതില്‍ തുറന്നു തന്നതിന്  

Monday, May 14, 2012

ഉന്മാദം


എന്തോ..രുന്മാദമായിരുന്നു ..!
എന്തോരനന്തമാമാലസ്യമായിരുന്നു ..!!

മൃദുലാസ്യ ലഹരിതന്നുത്തുംഗ മേരുവില്‍
അവരോഹണം ചെയ്തങ്ങാകാശവീഥിയില്‍
അമ്പിളിമാമനെയുമ്മവെച്ചീടവേ 
തളിരിലയില്‍ ഊറുന്ന ഹിമബിന്ദുവായി   
കുളിരേകി യൊഴുകുന്ന ജലധാരയായി 
എന്തോ..രുന്മാദമായിരുന്നു ..!

മണിയറ പൂകുന്ന മണവാട്ടി- 
യണിയുന്ന,   മലര്‍മാല മണമേറ്റു-
മദരാഗമറിയുന്ന, മണവാളനെ-
രിയുന്ന മദനോല്‍സവത്ത്തിന്റെ,
പുലര്‍കാലെ വിരിയുന്ന 
പുതു മന്ദഹാസം.................
എന്തോ..രുന്മാദമായിരുന്നു ..!

ഞാനെന്നൊരുണ്മയെ
സാകൂതമറിയാതെ
എന്തേയെനിക്കു
ഭവിച്ചെന്നറിയാതെ,
വീണ്ടുമെന്‍ പ്രജ്ഞയെ കൂട്ടിലടക്കട്ടെ
ഇനി ഞാനൊന്നുറങ്ങട്ടെ ..............

(((((((((അമ്മ))))))))))


അമ്മമാത്രമായിരുന്നു
എനിക്കുള്ളതെല്ലാമെല്ലാം..
ഞാനുമോരമ്മയായ്
മുലപ്പാല്‍ ചുരത്തീട്ടും .. !

നിറബാല്യത്തിന്റെ കളകളാരവം
ഒരു തേങ്ങലായ് കണ്ണുനീരിന്റെ
അരുവിയില്‍  
ഒലിച്ചു പോയപ്പോഴും 
കൈവിരല്‍ നീട്ടിയത്‌ അമ്മയായിരുന്നു..!

പാവാടക്കുപ്പായവും  
മുത്തുമണിമാലകളും 
കുപ്പിവളകളും 
കൊച്ചു കിനാവുകളും 
വെച്ച് നീട്ടിയതും അമ്മയായിരുന്നു..! 

കഴുത്തില്‍ മിന്നുന്ന കാറയും
പിന്നെ അരയില്‍പോന്നേലസ്സു
മിരുപാദസരങ്ങളും കൈവകളും
അണിയിക്കാന്‍ കൊതിച്ചതും
എന്നേക്കാള്‍  എന്റെ അമ്മയായിരുന്നു...!

ചമല്‍ക്കാരമണിയാതെ  
മരവിച്ച, പുഷ്പിച്ചു വാടിയ   
എന്റെ ദാമ്പത്യ  മുകുളങ്ങളെ 
കൈ നീട്ടി വാങ്ങിയതും
നട്ടു നനച്ചു പോറ്റിയതും 
വാര്‍ദ്ധക്യമറിയാതെ പോയ    
എന്റെയമ്മ  തന്നെ ആയിരുന്നു..

വഴി യാത്രയിലെവിടെയോയെന്നെ 
കൈവിട്ടു കളഞ്ഞ പുരുഷ  ചാപല്യം 
ഇടിത്തീയായ്‌ തല  പിളര്‍ക്കാതെ
കാത്തതും   അമ്മേ ....... നീയല്ലേ  

ജീവിത വ്യഥകളില്‍
ഉഴലുമ്പോള്‍ ഞാനറിഞ്ഞു 
നീയില്ലായിരുന്നെകില്‍ 
ഞാനില്ല യെന്നതും,
ഞാനുള്ളതാണിന്നും 
നിന്‍ ജീവസാഫല്യമെന്നും  ..!

Saturday, May 12, 2012

ദേവി:


ഇത് ത്രിസന്ധ്യയാണെന്നും
ഇവിടെ ഒരു കോവിലുണ്ടെന്നും
അതിലൊരു ദേവിയുണ്ടെന്നും
കരുതി ഞാന്‍ തൊഴുതു നിന്നു 

കാണാതെ കാണുന്ന
തഴുകാതെയറിയുന്ന
കേള്‍ക്കാതെ കേള്‍ക്കുന്ന
ഹൃദയത്തിലുറയുന്ന
കല്‍പ്പനാ ദേവിയെ തൊഴുതു നിന്നു

ശ്രീകോവിലില്ലാത്ത
പൂജാരിയില്ലാത്ത
നിലവിളക്കില്ലാത്ത
മുറജപം കേള്‍ക്കാത്ത
പടിവാതിലില്‍ ഞാന്‍ തൊഴുതു നിന്നു .

വ്യര്‍ത്ഥമായിന്നും.....
ഞാന്‍ തൊഴുതിറങ്ങി... !

Thursday, May 10, 2012

ഉറവ:

ചുണ്ടില്‍ തേനൂറുന്ന 
ഒരു കൊച്ചു ഉറവയയിരുന്നു ഞാന്‍ 
ഒഴുകാനറിയാത്ത
കിനിയുന്ന ഒരു കൊച്ചുറവ.

തുമ്പികളും ശലഭങ്ങളും
കൊച്ചു പറവകളും
എന്നെച്ചുംബിച്ചിരുന്നപ്പോള്‍
തെല്ലോരഹന്തയോടെ
ഞാന്‍ മാനം നോക്കി മുടി മിനുക്കി

മുത്തം കൊടുക്കാഞ്ഞിട്ടാവാം
വാനം എന്നോട് പിണങ്ങിയപ്പോള്‍
മുഖം കറപ്പിച്ചിരുന്നപ്പോള്‍...
പിണക്കം.സങ്കടമായലിഞ്ഞു
കണ്ണുനീര്‍ തുള്ളികളായി
എന്റെ മേല്‍ വീണപ്പോള്‍
ഞാന്‍ കോരിത്തരിച്ചു പോയി
അയലത്തെ കുട്ടികള്‍
കുശലം ചോദിച്ചു വന്നു
കലപില കൂട്ടി കളിച്ചപ്പോള്‍
കിക്കിളി കൂട്ടിയപ്പോള്‍
ഞാനെന്നെയറിയാതെ
അവരുടെ കൈകളില്‍ വിരല്‍ കോര്‍ത്ത്‌
ഒഴുകിത്തുടങ്ങി.........

എന്തോരുന്മാദമായിരുന്നു.......!
എനിക്ക് പുറത്തും ഒരു ലോകമുണ്ടെന്ന്
ഞാന്‍ അറിയുകയായിരുന്നു.
തുള്ളിച്ചാടി കൂട്ടുകാരോടോത്ത്
ഓടിയിറങ്ങിയപ്പോള്‍
വള്ളികളും മുള്ളുകളും
പിന്നെ കല്ലുകളും എന്നെ
പിടിച്ചു നിര്‍ത്താന്‍ നോക്കിയതും
കുതറി മാറി ഞാന്‍ കുപ്പിവളകള്‍
കിലുക്കി ഓടിയകന്നതും

എന്‍ നിതംബ ചലനതാളങ്ങളില്‍
മത്ത് പിടിച്ച തീരങ്ങളില്‍
വര്‍ണ്ണക്കുടകള്‍ ചൂടിയ തരുലതകളെ
തെല്ലൊരസൂയയോടെ ഞാന്‍
ഒളി കണ്ണെറിഞ്ഞതും
ഇന്ന് വിരിഞ്ഞ പൂവുകള്‍
നാളെക്കൊഴിയുമെന്ന സത്യം
ഒരുള്‍ക്കാളലോടെ ഞാനെന്‍
ഉള്ളിലറിഞ്ഞതും
കര്‍മ്മയോഗമാണെന്റെ
ധര്‍മ്മമെന്നു തിരിച്ചറിഞ്ഞതും
ഞാനെന്‍ സഖിയെ കണ്ടു മുട്ടിയതും
ഓര്‍മ്മകളുടെ മണല്‍ത്തടങ്ങളില്‍
എന്റെ അനുരാഗ രേണുക്കള്‍
ഒളിപ്പിച്ചു വെച്ചതും,

ഇരുവഴികള്‍ താണ്ടി വന്നതാകിലും
ഒരുമെയ്മനമായ്‌ ഞങ്ങളൊന്നു
ചേര്‍ന്നോഴുകിയതും
പുഴയായ്‌ കടവുകള്‍ താണ്ടി
വന്‍ നദിയോട് ചേര്‍ന്നതും
ചതിയന്‍ ചുഴികളില്‍ കിടന്നുഴറിയതും
എനിക്ക് ഞാന്‍ മതിയാവുമെന്ന
ബോധത്തിലടിയുറച്ചതും
ഈ പരന്നൊഴുക്കില്‍
ഞാന്‍ ഞാനായിക്കുവാന്‍
കഴിയില്ല എന്ന് തിരിച്ചറിഞ്ഞതും
ഇന്നലെയാണ്..!.അതെ ഇന്നലെയാണ്!

ഇന്നും... ഞാന്‍ ഞാനായി മാറുവാന്‍
എന്നിലെ എന്നെ, എന്റേതാക്കുവാന്‍
ഉഴറി... ഒഴുകുന്നു
നാളെ..എവിടെയോ ഒരു നിമിഷ ബിന്ദുവില്‍
മൃത്യു തന്‍ മഹാ സാഗര സന്ധിയില്‍
ഞാനെന്ന സത്യം
ലയിച്ചില്ലാതെയാവുമ്പോള്‍ ....

എന്നെ ഞാനായി അറിയുവാന്‍
ഒഴുകി ഒഴുകി... ക്കൊതിക്കുന്നു ഞാന്‍ .

Wednesday, May 9, 2012

പ്രതീക്ഷ


പ്രതീക്ഷയുടെ 
ഒരു കുടന്ന പൂക്കളുമായി
ഞാനിന്നും ഈ നടവഴിയില്‍, 
കാത്തിരുന്നു.
"വരാതിരിക്കില്ല ..."


എനിനിക്കെന്നെത്തന്നെ അറിയതെ
എന്റെ വഴിയേതെന്നറിയാതെ 
ഞാന്‍ എന്നെതിരയുന്ന....
എന്തൊരു ദുരവസ്ഥ !
എത്രയോ കാതങ്ങള്‍ പിന്നിട്ട പാതയില്‍ 
നീയിന്നു നിന്നു പരുങ്ങുന്നുന്ന തെന്തേ ..!
ഏന്തോ കളഞ്ഞു പോയപോല്‍ 
നീയിത്തിരയുന്ന തെന്തേ ..?


പൂക്കള്‍ വാടിയെന്കിലും 
ഞാനീ നടവഴിയില്‍ തന്നെ 
കാത്തിരിക്കുകയാണ് 
"വരാതിരിക്കില്ല..... '

Monday, May 7, 2012

ഒരു ചെറു പുഞ്ചിരി മതിയായിരുന്നു

ഒരു ചെറു പുഞ്ചിരി  മതിയായിരുന്നു 
ഒരു ചെറു സ്വാന്ത്വനം മതിയായിരുന്നു 
ഒരു കുളിര്‍ കാറ്റിന്‍റെ മൃദുലമാം  മന്ത്രമോ 
ഒരു നിലാവെട്ടമോ  മതിയായിരുന്നു 
ഒരു നല്‍പ്പുലരിപ്രസാദ നൈര്‍മ്മല്യമോ 
ഒരു ദീര്‍ഘനിശ്വാസമോ  മതിയായിരുന്നു 
ഒരു തളിര്‍ ചോലയുടെ കള കളാരാവങ്ങളും
തരുലതകള്‍ തഴുകുന്ന വിഫലമാം യാത്രയും
അരുവിക്കരയിലെ കുയിലുകള്‍ കൂവുന്ന 
കാവിന്റെയുള്ളിലെ ശ്രീകോവില്‍ നടയിലെ 
ഒരു ദേവി വിഗ്രഹം മതിയായിരുന്നു 
ഇരുകൈകള്‍ കൂപ്പുന്ന തീനാള നിറമുള്ള 
പുതുചേല ചുറ്റിയ മലയാള മങ്കതന്‍ 
അര മിന്നലാട്ടവും മതിയായിരുന്നു ...
വയലേല തഴുകുന്ന പുലരി വെട്ടത്തിന്റെ 
ചെറു നിഴല്‍പ്പാടുകള്‍ മതിയായിരുന്നു..

ഉച്ചവെയില്‍ കത്തുന്ന,   കുത്തുന്ന ചൂടിനാല്‍
മസ്തകം വേവുന്ന  അസ്തിത്വ  ദു:ഖവും
പ്രസ്ഥാന  ലക്ഷ്യവും വര്ഗ്ഗബോധങ്ങളും 
സത്യസാക്ഷ്യങ്ങളും മൃത്യുഞ്ജയങ്ങളും 
സായാഹ്നമായെന്ന  വേദോപദേശവും 
പോക്കുവെയില്‍ കായുന്ന  വൃദ്ധസത്വങ്ങളും 
ഞാനെന്ന സത്യവും നീയെന്ന ശത്രുവും 
സന്ധ്യാ ജപങ്ങളുടെ മന്ത്രധ്വനികളും 
അസ്തമയ സൂര്യന്റെ ചെന്ചോര വര്‍ണ്ണവും
കാട്ടാള നീതിയുടെ കൂട്ടുകര്‍മ്മങ്ങളും 
ചാണക്യ തന്ത്രങ്ങള്‍  അങ്കക്കളരികള്‍ 
ചോരറ്റ  ചേകോന്റെ മാറ്റച്ചുരികകള്‍
അന്തിക്കിടവഴിക്കട്ടഹാസങ്ങളും 
തന്തക്കു ചേരാത്ത  തോന്നിവാസങ്ങളും 
പാതിരാ നേരത്തു കാണാമറയത്തു
കൂലിക്ക് കൊല്ലുന്ന  കാല ദോഷങ്ങളും 
പച്ച മാംസത്തിന്റെ ചോരത്തിളക്കമോ-
രാഘോഷമാക്കുന്ന  വര്‍ത്തമാനങ്ങളും

ചീവീട്  കരയുന്ന  മൂങ്ങകള്‍ മൂളുന്ന 
കരിയുന്ന മണമുള്ള  ശ്വാസം നിലക്കുന്ന 
ഈ ദുഷ്ട  രാത്രികള്‍ ..വേണ്ടായിരുന്നൂ
ഒരു ചെറു പുഞ്ചിരി  മതിയായിരുന്നു ..


Saturday, March 19, 2011

" മക്കളെ പാലം കെട്ടണ്ടേ....."

കുട്ടിക്കാലത്ത് അമ്മാവന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു കൊണ്ട് തോണിയിറങ്ങി നടക്കുമ്പോള്‍ ഒരശരീരി പോലെ.. കേട്ടതോര്‍മയുണ്ട്‌ " സലാമുല്ലഹി അലൈകും " " മക്കളെ പാലം കെട്ടണ്ടേ....."

കൊല്ലം കൊറേ കൊറേ കഴിഞു ... വയസ്സിപ്പോള്‍ അന്പതായി ...എത്ര വട്ടം കേട്ടതാ ..വമ്പന്‍ പ്രസംഗങ്ങള്‍ ... തെയതും കടവത്ത് പാലം കെട്ടും.. ഞങ്ങള്‍ അധികാരത്തില്‍ ബന്നാല്‍........... ബായ്ക ... തൊലി കളഞ്ഞത് .. പുയ്ങ്ങിയത്.. ബടായി പറയാന്..
അധികാരം കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിട്ടു ബാരാന്‍ ...നിങ്ങള്‍ മിടുക്കന്മാര്‍ ...

ഒടുവില്‍.....അവസാനം ..പാലം കെട്ടി ...ആര്.. ? ആരായാലും എന്റെ വോട്ടു അയാള്‍ക് ....ജോര്‍ജ് എം തോമസ്‌ന്

നാം കൊടുക്കുന്ന നികുതിപ്പണം നമുക്ക് തന്നെ തിരിച്ചു കിട്ടണം ...അല്ലാതെ അത് സ്വിസ് ബാങ്ക് അക്കൗണ്ട്‌ ലേക്ക് പോവരുത് ....അത്രമാത്രമേ... ഈ പാവം ജനത്തിന് വേണ്ടതായിട്ടുള്ളൂ ..
ഇത്തവണയും വോട്ടു ചെയ്യുമ്പോള്‍ രണ്ടു വട്ടം ആലോചിക്കൂ .....
ഇത്ര മാത്രം...

Thursday, July 15, 2010

How to protest against a social injustice?

Creativity.....,
That's the positive way of social service.. Not destruction..
Why don't our political leaders never think about this idea? Simple answer, all the Politian are the most laziest in our community.
Actually one who is not ready to work hard is being a politician..
Now we have to think against them..not against them physically,… against their attitude to destructive leadership.
If we want to protest against a social injustice or against a decision of the ruling party which is unfair, why should we protest against it in the conventional way?
Why shouldn’t we think another way to protest against it?
For example, recently Central Govt. raised the petroleum prices which would have a harsh impact in the common life budget, how did we protest? In the conventional way by” Harthal” ( With the new name of legally restricted “Bundh”) . Everybody enjoyed that day without doing anything.
Should it be positive for our society? Should it bring down the prices down and keep the public in ease of life?
I think, the loss of one day work force in our vast country will be a loss for ever maintained. So what is the solution?
We have to protest and produce simultaneously!
How?
Let us think about Mahatma Ghandiji, he used to work upon his yarn while he used perform his own “ Sathyagraha”
Basically Bappu was showing us an example for creative protest. Some creative work which would not help our enemy (The British), but helpful for the poorest Indian society.
So how to apply this theory in our modern social environment?
At least we have to clean our public places during the day of Harthal.. It would not be a day for losing our manpower !
Or, we may plant some trees.. in any of the public places.
Think about such a way of productivity which is helping our society and same way which is not helping the ruling party whom are the supporters of the giant bursha companies !!
Let's discuss more such ideas…..?