ഒരു പാട് നന്ദി..
പടിപ്പുര വാതില്‍ തുറന്നു തന്നതിന്
പതിരുകല്ര്‍ന്ന പഴകിയ അവിലേ
ഉള്ളൂ കയ്യില്‍ ..
അതും പൊതിഞ്ഞു കെട്ടി
ഒരുപാട് കാലം ഞാനീ
പടിപ്പുരക്കു മുന്നില്‍
വന്നൊളിഞ്ഞു നോക്കിയിരുന്നു
എന്റെ കളിക്കൂട്ടുകാരനെ
ഒരുവട്ടം കൂടിയൊന്നു കാണാന്‍
തോളില്‍ തൂങ്ങുന്ന മാറാപ്പില്‍
ഉറങ്ങുന്ന അവില്‍പ്പൊതിയുമായി
ഞാന്‍ വന്നു മടങ്ങിയിരുന്നു
എവിടെയെന്‍ പ്രിയ തോഴന്‍ ?
എവിടെയെന്‍ ഭുവനചന്ദ്രന്‍?
അരമനകള്‍ തോറും
ഞാന്‍ നിനക്കായ് തിരയുന്നു..
ഒടുവില്‍ ഞാന്‍ അറിയുന്നു
നീയെന്നകതാരിന്നറിയാത്തലങ്ങളില്‍
ഒരു കള്ളക്കണ്ണു നിറയെച്ചിരിയുമായ്
ഒളിച്ചിരിക്കുന്നു
ഈ അവില്‍ നിനക്കായ്
ഞാനവിടെ നിവേദിക്കുന്നു ..
ഒരു പാട് നന്ദി..
പടിപ്പുര വാതില്‍ തുറന്നു തന്നതിന്