Tuesday, May 22, 2012

തര്‍പ്പണം


മരിച്ചു മരവിച്ച
ഓര്‍മ്മകളുടെ കുഴിമാടത്തില്‍
കുത്തിയിരുന്ന്
സ്വപ്നങ്ങളുടെ ചുടലച്ചാരത്തെ
കൈപിടിയ്ല്‍ വാരിയെടുത്തു
ഒരു തുള്ളി കണ്ണീരും ചേര്‍ത്ത്  
നീ  തര്‍പ്പണം ചെയ്യുക ...
അടുത്ത ജന്മത്തില്‍
അവര്‍ക്ക്ശാപമോക്ഷം തേടുക ..

പുതു ജന്മം തേടുന്ന നിന്റെ 
സുന്ദരസ്വപ്നങ്ങള്‍ക്കായി 
ഒരു പൂങ്കാവനം നിന്നെ 
കാത്തിരിക്കുന്നു .. !
നീ വഴിതെറ്റിയലയു ന്ന
കാനനപാതകളില്‍ 
സുഗന്ധം പരത്തുന്ന  
മലര്‍ മൊട്ടുകളെ കാണുന്നില്ലേ ...?
ഒരു നല്ല പുലരിയെ
സ്വപനം കണ്ടു 
വിരിയാനൊരുങ്ങുന്ന
ഈ മണിമുല്ല മലരുകളെ
നീ അവഗണിക്കുന്നതെന്തേ..?


ഉര്‍വ്വരത


  • എനിക്ക് ദാഹം ..
    അടങ്ങാത്ത ദാഹം
    ഹൃദയത്തിന്റെ നെരിപ്പോടില്‍
    കനലെരിയുന്ന ശബ്ദംഇടയ്ക്കു പൊട്ടിച്ചിതറുന്ന
    അഗ്നി സ്ഫുലിംഗങ്ങള്‍
    കാര്‍മേഘങ്ങള്‍ മേഞ്ഞു
    നടക്കുന്ന ആകാശപുല്‍മേട്ടില്‍
    ആരോ തീക്കൊടുത്തു ..
    ഞെരിഞ്ഞു കത്തുന്ന തീ
    ആരായിരിക്കാം .. ?
    എന്തായിരിക്കാം ..?
    ഒരുപക്ഷെ,   നീദരകന്യകളുടെ
    അമാവാസിച്ചൂടില്‍
    ഞെരിഞ്ഞമര്‍ന്ന വേദനകളാവാം
    വേദനയുടെ നീരാവിയില്‍ വേവുന്ന
    ഹൃദയം  പുകയുന്നതാവം ....!
    എവിടെയോ ഒരു നീറ്റല്‍....
    ഒരാലിംഗനത്തിന്‍  പൊതിഞ്ഞു കെട്ടിയ
    ഉര്‍വ്വരത യുടെ ജഡം..!