മരിച്ചു മരവിച്ച
ഓര്‍മ്മകളുടെ കുഴിമാടത്തില്‍
കുത്തിയിരുന്ന്
സ്വപ്നങ്ങളുടെ ചുടലച്ചാരത്തെ
കൈപിടിയ്ല്‍ വാരിയെടുത്തു
ഒരു തുള്ളി കണ്ണീരും ചേര്‍ത്ത്
നീ തര്‍പ്പണം ചെയ്യുക ...
അടുത്ത ജന്മത്തില്‍
അവര്‍ക്ക്ശാപമോക്ഷം തേടുക ..
പുതു ജന്മം തേടുന്ന നിന്റെ
സുന്ദരസ്വപ്നങ്ങള്‍ക്കായി
ഒരു പൂങ്കാവനം നിന്നെ
കാത്തിരിക്കുന്നു .. !
നീ വഴിതെറ്റിയലയു ന്ന
കാനനപാതകളില്‍
സുഗന്ധം പരത്തുന്ന
മലര്‍ മൊട്ടുകളെ കാണുന്നില്ലേ ...?
ഒരു നല്ല പുലരിയെ
സ്വപനം കണ്ടു
വിരിയാനൊരുങ്ങുന്ന
ഈ മണിമുല്ല മലരുകളെ
നീ അവഗണിക്കുന്നതെന്തേ..?
No comments:
Post a Comment