ഇത് ത്രിസന്ധ്യയാണെന്നും
ഇവിടെ ഒരു കോവിലുണ്ടെന്നും
അതിലൊരു ദേവിയുണ്ടെന്നും
കരുതി ഞാന്‍ തൊഴുതു നിന്നു
കാണാതെ കാണുന്ന
തഴുകാതെയറിയുന്ന
കേള്‍ക്കാതെ കേള്‍ക്കുന്ന
ഹൃദയത്തിലുറയുന്ന
കല്‍പ്പനാ ദേവിയെ തൊഴുതു നിന്നു
ശ്രീകോവിലില്ലാത്ത
പൂജാരിയില്ലാത്ത
നിലവിളക്കില്ലാത്ത
മുറജപം കേള്‍ക്കാത്ത
പടിവാതിലില്‍ ഞാന്‍ തൊഴുതു നിന്നു .
വ്യര്‍ത്ഥമായിന്നും.....
ഞാന്‍ തൊഴുതിറങ്ങി... !
ഞാന്‍ തൊഴുതിറങ്ങി... !