- എനിക്ക് ദാഹം ..
അടങ്ങാത്ത ദാഹം
ഹൃദയത്തിന്റെ നെരിപ്പോടില്‍
കനലെരിയുന്ന ശബ്ദംഇടയ്ക്കു പൊട്ടിച്ചിതറുന്ന
അഗ്നി സ്ഫുലിംഗങ്ങള്‍
കാര്‍മേഘങ്ങള്‍ മേഞ്ഞു
നടക്കുന്ന ആകാശപുല്‍മേട്ടില്‍
ആരോ തീക്കൊടുത്തു ..
ഞെരിഞ്ഞു കത്തുന്ന തീ
ആരായിരിക്കാം .. ?
എന്തായിരിക്കാം ..?
ഒരുപക്ഷെ, നീദരകന്യകളുടെ
അമാവാസിച്ചൂടില്‍
ഞെരിഞ്ഞമര്‍ന്ന വേദനകളാവാം
വേദനയുടെ നീരാവിയില്‍ വേവുന്ന
ഹൃദയം പുകയുന്നതാവം ....!
എവിടെയോ ഒരു നീറ്റല്‍....
ഒരാലിംഗനത്തിന്‍ പൊതിഞ്ഞു കെട്ടിയ
ഉര്‍വ്വരത യുടെ ജഡം..!
ഈ താളുകള്‍ എന്റെ മനസ്സാണ്.. എന്റെ വാക്കുകളും വരികളും ഭാവനയാല്‍ കത്തിച്ച മെഴുകുതിരികളാണ്... ഉണ്മയുടെ ഊര്‍ജ്ജത്താല്‍ എരിയുന്ന തിരി അണയും മുന്‍പ് ഈ താളുകള്‍ ഞാന്‍ സവിനയം നിങ്ങള്‍ക്കു മുമ്പില്‍ തുറന്നു വെക്കുന്നു........ (അന്‍വര്‍മാഷ്)
Tuesday, May 22, 2012
ഉര്‍വ്വരത
Subscribe to:
Post Comments (Atom)
No comments:
Post a Comment