അഴിയെണ്ണിയാലും
പഴിചൊല്ലിയാലും
വിഴുപ്പിന്നുമേലെയും
അഴുക്കിന്നുമുള്ളിലും
പിഴവൊന്നുമേലാത-
ഴിഞ്ഞാടിയോടുവാന്‍
അഴിമതിക്കാര്‍ക്കെന്നും
വഴിയൊരുക്കുന്നുനാം...!
കഴിവില്ലെയൊന്നിനും
കഴുവേറിമക്കളെ
പിഴുതുകളയുവാന്‍
ഈ പെരുവഴിയില്‍ !
അഴിയുന്ന കാലത്തിന്‍
പൊഴിയും ദളങ്ങളില്‍
ഇഴചേര്‍ന്നുനില്‍ക്കുമീ
അഴലിന്റെ പാട്ടുകാര്‍,
ഒരു നിഴല്‍ പോലിന്നു
കഴിയുന്നു കൂട്ടരേ... !
ഒഴിയില്ലയൊറ്റെയും
തഴയില്ലയോന്നുമേ....
പുഴുവായ് മരിക്കിലും
മിഴിവാര്‍ന്നുയര്‍ന്നിടും!
മഴയായ്ചൊരിഞ്ഞിടും!
വഴിമാറി വാഴുവാന്‍
പഴുതുകള്‍ തേടുവാന്‍
കഴിയില്ലൊരിക്കലും !
കഴുവേറിമക്കളേ....
*****
No comments:
Post a Comment