ങ്ഹൂം...?
എന്തേയ് ?
നീയിങ്ങനെ കനപ്പിച്ചു നോക്കുന്നു ?
എന്നത്തെയും പോലെ
ഉറക്കമുണര്‍ന്നപ്പോള്‍
എന്നെക്കണ്ട സന്തോഷത്താല്‍
ഒരു തുള്ളി കണ്ണുനീര്‍
ഇന്നും നീ വീഴ്ത്തിയല്ലോ..!
ഒരുപാടുകാലമായ്
പറയാനറച്ച വിങ്ങലുകള്‍
പറയാനുറച്ചു നോക്കുകയാണോ ?
മണ്ണില്‍ വളരേണ്ട നിന്നെയീ
കുപ്പിയിലെ വെള്ളത്തില്‍
ബന്ധിതയാക്കിയതിന്റെ
പരിഭവമാണോ..?
ആവാന്‍ വഴിയില്ല....!
ഞാനുണ്ടായതിനാല്‍,
എനിക്കല്‍പ്പം, വട്ടുണ്ടായതിനാല്‍
നീയിന്നും ആരോഗ്യവതിയായി
ജീവിച്ചിരിക്കുന്നു...! .ങ്ഹാ.......
..................
സ്വാതന്ത്ര്യം തേടിപ്പോയവര്‍
കല്ലമര്‍ത്തിയന്ത്രത്തിന്റെ
ഉരുക്കുചക്രത്തിനടിയില്‍
അരഞ്ഞു മരിച്ചതും;
വളര്‍ന്നു വള്ളിയായ
നിന്റെ അമ്മായിയെ
വെട്ടിച്ചീന്തികുട്ടതീര്‍ത്തതും;
ഇരുകാലികള്‍ക്ക്
മുട്ടില്ലാതെ തിന്നാന്‍
ഹരിതവിപ്ലവം വന്നപ്പോള്‍
രാസവളങ്ങളും
കളനാശിനിയും വന്നു വീണു
വംശനാശം വരെയെത്തിയതും;
ജീനുകളുടെ ഘടനമാറ്റി
ശൈശവവിവാഹം നടത്തുന്നതും
തുടര്‍ച്ചയായ പ്രസവത്താല്‍
നിന്റെ സഹോദരിമാര്‍
ചുക്കിച്ചുണങ്ങിപ്പോയതും;
തറവാടികളായ
നിന്റെ കുടുംബക്കാരെ,
'മരുന്നി'നു പോലും കിട്ടാതെ
കാടിന്റെ മക്കളുടെ മക്കള്‍
ധര്‍മ്മാശുപത്രിയില്‍
പൊട്ടിപ്പൊളിഞ്ഞ
സിമന്റു തറയില്‍
മരിച്ചു മരവിച്ചു കിടക്കുന്നതും;
ഇങ്ങനെ എന്തൊക്കെയോ
കഥകള്‍ , കുശുമ്പുകള്‍ , കുന്നായ്മകള്‍
കാറ്റിനോട് കേട്ടറിഞ്ഞു ചിരിക്കാന്‍
ജനല് തുറക്കാത്തതെന്തേ...
എന്നതാവാം നിന്റെ
തേനീച്ച കുത്തിയ
മുഖത്തുള്ള ഈ ചോദ്യം ..!
മ്ഊ.....ഇപ്പൊ തുറക്കാട്ടോ...
******
No comments:
Post a Comment