വര്‍ഷ ഹര്‍ഷം
ഇറയുടെ, ഇലയുടെ
കണ്ണുനീരായി
ഒലിച്ചിറങ്ങി നീ
ഭൂമിയുടെ ഉപ്പുനിറം
കലക്കിയൊലിപ്പിച്ചും
ദാഹിച്ചു മയങ്ങിയ
പാടവരമ്പിനെ ചുംബിച്ചു
വീര്‍പ്പുമുട്ടിച്ചും
പുഴയുടെ അരക്കെട്ടുകളില്‍
ചുഴിയുന്ന ഇക്കിളി കൂട്ടിയും
കടലിന്‍റെ മാറിടത്തില്‍
നുരഞ്ഞു പതഞ്ഞോടുങ്ങുന്ന
തിരകളായുറഞ്ഞാടിയും
ഒലിച്ചു മദിച്ചു പായുന്ന
മധുരിത നിമിഷങ്ങളുടെ,
മഴക്കെടുതികളുടെ,
ഈ നല്ല നാളുകളില്‍
വരാനിരിക്കുന്ന
വറുതിയുടെ
ഉഷ്ണപ്പുറ്റുകളെ
നീ മറക്കാന്‍ പഠിക്കുന്നു ..!
No comments:
Post a Comment