എന്നെ തിരിച്ചറിയാന്‍
ഞാനൊരടയാളം തേടുകയായിരുന്നു
ഗതികേടുകൊണ്ട്
രണ്ടാമൂഴത്തിനു
മേല്‍വിലാസമില്ലാത്തവനായി
നാടുവിട്ടവന്‍.
തീര്‍ഥാടനത്തിന് വന്നു
വയറു പിഴക്കുന്നവന്‍
പിടികൊടുക്കാതെ
അന്നം തേടുന്നവന്‍.
നാല്‍ക്കാലികള്‍ക്ക് പോലും
ഇറച്ചി ചുട്ട ചാപ്പയെങ്കിലും
അടയാളമായി കാണും
എനിക്കോ...?
വോട്ടവകാശം നിഷേധിക്കപ്പെട്ടവന്‍.
പാന്‍ കാര്‍ഡിനോ ആധാറിനോ
അര്‍ഹതയില്ലാത്തവന്‍.
കാനേഷുമാരിയില്‍
വിസ്മ്ര്തനായവന്‍
റേഷന്‍ കാര്‍ഡില്‍ നിന്നും
നീക്കം ചെയ്യപ്പെട്ടവന്‍
ഒടുവിലൊരിക്കല്‍
ഞാനെന്റെ കൃത്യമായ
മേല്‍വിലാസം കണ്ടെത്തും
കാലന്റെ നാള്‍വഴിത്താളുകളില്‍
എനിക്കും ഉണ്ടല്ലോ
ഒരു തിരിച്ചറിയല്‍ കാര്‍ഡ്.
No comments:
Post a Comment