ഇന്നലെ നീ
കുറിച്ചിട്ട വരികളില്‍
മധുരത്തില്‍ പൊതിഞ്ഞ
ഒരല്‍പ്പം കയ്പ്പുണ്ടെന്നു
ഞാനറിഞ്ഞില്ല.
ഞാനുണ്ടായിട്ടും
ഏകാന്തതയുടെ
പായല്‍ച്ചതുപ്പില്‍
കയ്പും ചവര്‍പ്പും
നുണഞ്ഞു കൊണ്ടിരുന്നതും,
സന്ധ്യയുടെ നെറ്റിയില്‍
സിന്ദൂരം ചാര്‍ത്തി
പകല്‍ പടിയിറങ്ങുമ്പോള്‍
നിന്റെ മൌനം
രാവിന്‍റെയുറക്കം കെടുത്തിയതും,
മഴയാല്‍ കുതിര്‍ന്ന ഭൂമിക്കു
നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍,
ഒരു ഭാരമായി മാറിയതും,
നിലാവ് കാണാന്‍ കൊതിച്ചുപോയ
കറുത്ത ആകാശത്തില്‍
ഒരു വെള്ളിടിപോലെ
പ്രതീക്ഷകള്‍ കെട്ടുപോയതും,
നിനക്കായി മാത്രം പുലരുന്ന
ഉഷസ്സിന്റെ നിര്‍മ്മാല്യം
അണിയാനാവാതെപോയതും.....
ഞാനുണ്ടായിട്ടും
നീയെന്നെയറിയാതെ
അലയുകയാണെന്നും
ഇന്ന് നീയറിയുക !
*****
കുറിച്ചിട്ട വരികളില്‍
മധുരത്തില്‍ പൊതിഞ്ഞ
ഒരല്‍പ്പം കയ്പ്പുണ്ടെന്നു
ഞാനറിഞ്ഞില്ല.
ഞാനുണ്ടായിട്ടും
ഏകാന്തതയുടെ
പായല്‍ച്ചതുപ്പില്‍
കയ്പും ചവര്‍പ്പും
നുണഞ്ഞു കൊണ്ടിരുന്നതും,
സന്ധ്യയുടെ നെറ്റിയില്‍
സിന്ദൂരം ചാര്‍ത്തി
പകല്‍ പടിയിറങ്ങുമ്പോള്‍
നിന്റെ മൌനം
രാവിന്‍റെയുറക്കം കെടുത്തിയതും,
മഴയാല്‍ കുതിര്‍ന്ന ഭൂമിക്കു
നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍,
ഒരു ഭാരമായി മാറിയതും,
നിലാവ് കാണാന്‍ കൊതിച്ചുപോയ
കറുത്ത ആകാശത്തില്‍
ഒരു വെള്ളിടിപോലെ
പ്രതീക്ഷകള്‍ കെട്ടുപോയതും,
നിനക്കായി മാത്രം പുലരുന്ന
ഉഷസ്സിന്റെ നിര്‍മ്മാല്യം
അണിയാനാവാതെപോയതും.....
ഞാനുണ്ടായിട്ടും
നീയെന്നെയറിയാതെ
അലയുകയാണെന്നും
ഇന്ന് നീയറിയുക !
*****
No comments:
Post a Comment