നിര്‍മ്മലേ....മുഗ്ധലാവണ്യധാമമേ
നമ്രമുഖിയായിക്കണ്ടതില്ലല്ലോ നിന്നെ
വന്നനേരം പാതിയന്ധനായ്ക്കാര്‍മുകില്‍
ക്കല്ലോലമാലകള്‍ നീന്തിക്കടന്നു ഞാന്‍ ?!
വന്നനേരം പാതിയന്ധനായ്ക്കാര്‍മുകില്‍
ക്കല്ലോലമാലകള്‍ നീന്തിക്കടന്നു ഞാന്‍ ?!
കണ്ണിമചിമ്മാതുഷസ്സായഹസ്സായി
യുമ്മവെച്ചുജ്ജ്വലതേജസ്വിയാക്കി ഞാന്‍
പൊന്നിന്‍ കതിരൊളിത്തൂവലാല്‍ നിന്മേനി
മിന്നിത്തിളങ്ങുന്നരുണിമകണ്ടുഞാന്‍
യുമ്മവെച്ചുജ്ജ്വലതേജസ്വിയാക്കി ഞാന്‍
പൊന്നിന്‍ കതിരൊളിത്തൂവലാല്‍ നിന്മേനി
മിന്നിത്തിളങ്ങുന്നരുണിമകണ്ടുഞാന്‍
കര്‍മ്മകാണ്ഡം കരിന്തിരിയാകവേ
ഇന്നുമെന്നുമെന്‍ സന്ദേഹമായിനീ
വെണ്ണിലാവാപിതന്‍ തീരത്തുതിങ്കളാല്‍
ഉണ്‍മതേടുന്നവോ ഉന്മാദിയാവുമോ?
ഇന്നുമെന്നുമെന്‍ സന്ദേഹമായിനീ
വെണ്ണിലാവാപിതന്‍ തീരത്തുതിങ്കളാല്‍
ഉണ്‍മതേടുന്നവോ ഉന്മാദിയാവുമോ?
(പെയിന്റിംഗ് കടപ്പാട് : സുഹറ ചാലില്‍ )