ഞാനാരാവണമെന്നാണ്
ഞാനാലോചിക്കുന്നത് ..!
അച്ഛനായാല്‍ ഞാനെന്റെ മോളെ
മദ്യലഹരിയില്‍ വേട്ടയാടും..
മോള്‍ക്ക് അച്ഛന്റെ കുഞ്ഞു പിറക്കും !
അമ്മയായാല്‍ ഞാന്‍ മോളെ,
അറുപതു വെള്ളിക്കാശിനു വേണ്ടി
അങ്ങാടിയില്‍ വിറ്റു വെറ്റില വാങ്ങി മുറുക്കും !
ആങ്ങളയായാല്‍ ഞാന്‍ പെങ്ങളെ
മൈസൂര്‍ച്ചേരികളിലെ മണവാളന് വിറ്റ്
കാമുകിയുടെ വീട്ടിലേക്കു വണ്ടി വിളിക്കും
അമ്മാവനായാല്‍ ഞാന്‍ മരുമകളെ
ഒറ്റക്കുകിട്ടിയാല്‍ അനുഭവിക്കും, പിന്നെ
കൊന്നു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയും
സഹോദരീ ഭര്‍ത്താവായാല്‍ ഞാന്‍
ഊമയായ ഭാര്യാസഹോദരിയെ
നിശ്ശബ്ദനായി നശിപ്പിച്ചു കൈകഴുകും
അധികാരം കൈയിലുള്ള ഞാന്‍
സൂര്യതേജസ്സ് പങ്കിട്ടു നിരപരാധിയെന്ന്
നിയമംകൊണ്ട് എഴുതിപ്പിക്കും
നാടുഭരിക്കുന്ന ജാരന്‍ ഞാന്‍
ഭാര്യയുടെ കൈവിരലാലെന്‍
കവിളില്‍ പാടുകള്‍ കോറിയിടും
ദേശാഭിമാനിയാം ഭരതപുത്രന്‍ ഞാന്‍
അച്ഛനെ വെട്ടി അമ്മയെ സാക്ഷിയാക്കി
കൊച്ചിളംകുഞ്ഞിനെ പച്ചയ്ക്ക് തിന്നു തീര്‍ക്കും
ഞാനാരാവണം എന്നെനിക്കറിയില്ല
ആരെങ്കിലും വഴികാട്ടുമോ
ഞാനാരാവണം എന്ന് വരച്ചു കാട്ടുമോ..?
*****
No comments:
Post a Comment