Sunday, September 30, 2012

കാഴ്ചക്കാര്‍

ആര്‍ത്തിപൂണ്ട കണ്ണുകളുമായ്
ഊഴം കാത്തിരിക്കുന്നവര്‍
തള്ളിത്തുറന്നത് 
നിന്റെ ചാരിത്ര്യത്തിന്റെ 
മുന്‍വാതിലുകളായിരുന്നു..!


ഒരു ദീര്‍ഘനിശ്വാസത്തിന്റെ 
ആഴത്തിലേക്ക് ഞാന്‍ 
മുങ്ങിയൊതുങ്ങിത്താവുമ്പോഴും 
കൈകള്‍ നീട്ടിയവര്‍ പിടിച്ചത് 
നിന്റെ മടിക്കുത്തിലായിരുന്നു..!

ബലിഷ്ഠമായ കരങ്ങളില്‍ 
കിടന്നു പിടഞ്ഞതും 
ആര്‍ത്തു കരഞ്ഞപ്പോള്‍ 
നിങ്ങള്‍ കണ്ടുനിന്നതും 
വ്രതശുദ്ധയാമീമാതാവിന്റെ 
നഗ്നതയായിരുന്നു...!

മുലപ്പാലു ചുരത്തുന്ന 
മുഗ്ധ ലാവണ്യത്തിന്റെ 
വിളിപ്പേര് മാറ്റിയിട്ടു
ലേലം ചെയ്തു വിറ്റപ്പോഴും
നിസ്സഗതയോടെ നിങ്ങള്‍ 
കാഴ്ചക്കാരനായി ..!

ചരിത്രത്തിന്റെ 
ഇടനാഴികളിലും 
ഇടവഴികളിലുമെവിടെയും
കച്ചവടക്കാരും  
കാഴ്ചക്കാരും മാത്രം !
          

3 comments:

Rainy Dreamz ( said...

കൊള്ളാം നല്ലൊരു രചന

ആശംസകള്‍ ... ഇനിയും വരാം

ലംബൻ said...

ചരിത്രത്തിന്റെ
ഇടനാഴികളിലും
ഇടവഴികളിലുമെവിടെയും
കച്ചവടക്കാരും
കാഴ്ചക്കാരും മാത്രം !

നല്ല വരികള്‍., സത്യമാണ് നിങ്ങള്‍ പറഞ്ഞത്.

അൻവർ കൊടിയത്തൂർ said...

നല്ല വാക്കുകള്‍ക്ക് നന്ദി...