ഇരുവഴഞ്ഞിയിവള്‍, ഇരുകരകളും
വഴിഞ്ഞൊഴുകട്ടെയിനിയുമശാന്തയായ്
പെരുമഴയില്‍ കുത്തിയൊലിച്ചിടട്ടെയീ
പെരുംദുരയും തെരുവിന്‍റെയെച്ചിലും
അരയിലെ വെള്ളിയരഞ്ഞാണവും
മിവളുടെ കരളിലെയാഭിജാത്യവും
കവരുന്നഴകോലുമാ മാറിടം മാന്തി
യൊരു വകതിരിവുമില്ലാത്ത കശ്മലര്‍
കവിളിലെയരുണിമയായ് തളിരണിയു-
മാമരങ്ങളും മലരണിയുമാലതകളും
കടപുഴകിയൊഴുകട്ടെയാര്‍ക്കുവേണ്ടിനീ
കവിതകളെഴുതി നിന്‍ കരിനീലക്കയങ്ങളില്‍ ?
ഇരുവഴഞ്ഞി ....നീയിനിയും കരകവിഞ്ഞൊ-
ഴുകുകയൊരു സംഹാര രുദ്രയായ് പുളയുക നിന്‍
ചെറുമക്കള്‍ നിന്നോടു ചെയ്തോരു പാപക്കറകള്‍
കഴുകി വെളുപ്പിക്കാനായ്... നീ നിറഞ്ഞൊഴുകുക ..
No comments:
Post a Comment