കുട്ടിക്കാലത്ത് അമ്മാവന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു കൊണ്ട് തോണിയിറങ്ങി നടക്കുമ്പോള്‍ ഒരശരീരി പോലെ.. കേട്ടതോര്‍മയുണ്ട് " സലാമുല്ലഹി അലൈകും " " മക്കളെ പാലം കെട്ടണ്ടേ....."
കൊല്ലം കൊറേ കൊറേ കഴിഞു ... വയസ്സിപ്പോള്‍ അന്‍പതായി ...എത്ര വട്ടം കേട്ടതാ ..വമ്പന്‍ പ്രസംഗങ്ങള്‍ ... തെയതും കടവത്ത് പാലം കെട്ടും.. ഞങ്ങള്‍ അധികാരത്തില്‍ ബന്നാല്........... ബായ്ക ... തൊലി കളഞ്ഞത് .. പുയ്ങ്ങിയത്.. ബടായി പറയാന്‍..
അധികാരം കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിട്ടു ബാരാന് ...നിങ്ങള്‍ മിടുക്കന്മാര് ...
ഒടുവില്‍.....അവസാനം ..പാലം കെട്ടി ...ആര്.. ? ആരായാലും എന്റെ വോട്ടു അയാള്‍ക് ....ജോര്‍ജ് എം തോമസ്ന്
നാം കൊടുക്കുന്ന നികുതിപ്പണം നമുക്ക് തന്നെ തിരിച്ചു കിട്ടണം ...അല്ലാതെ അത് സ്വിസ് ബാങ്ക് അക്കൗണ്ട് ലേക്ക് പോവരുത് ....അത്രമാത്രമേ... ഈ പാവം ജനത്തിന് വേണ്ടതായിട്ടുള്ളൂ ..
ഇത്തവണയും വോട്ടു ചെയ്യുമ്പോള്‍ രണ്ടു വട്ടം ആലോചിക്കൂ .....
ഇത്ര മാത്രം...